പൂച്ചാക്കല്‍: ചേര്‍ത്തലയില്‍ നിന്നും രാത്രി പത്തിനു അരൂക്കുറ്റിയിലേക്ക് പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസിന്റെ സര്‍വീസ് അനിശ്ചിത കാലത്തേക്കു നിര്‍ത്തി വെച്ചതായി ചേര്‍ത്തല ഡിപ്പോ ജനറല്‍ മാനേജര്‍ അറിയിച്ചു.പുലര്‍ച്ചെ അഞ്ചിനു അരൂക്കുറ്റിയില്‍നിന്നും ചേര്‍ത്തലയിലേക്കുള്ള സര്‍വീസും ഉണ്ടായിരിക്കുന്നതല്ല. കഴിഞ്ഞദിവസം അരൂക്കുറ്റിയില്‍ രാത്രി സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ചില്ല് തല്ലിത്തകര്‍ത്തതിനെ തുടര്‍ന്നും. ജീവനക്കാര്‍ക്കു മതിയായ സുരക്ഷിതത്വം ഇല്ലാത്തതു മൂലമാണ് സര്‍വീസ് നിര്‍ത്തിവെക്കുവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾക്കുവേണ്ടെ പിന്നെ ഞങ്ങൾക്കോ..! രാത്രി സർവീസ് കഴിഞ്ഞു നിർത്തിയിട്ട കെഎസ്ആർടിസി തല്ലി തകർത്തു; സര്‍വീസ് നിര്‍ത്തുന്നുവെന്ന് ഡിപ്പോ അധികൃതർ
