
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ലിൽ തേങ്ങ വീണ് ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ചവറ മുഖംമൂടി ജംഗ്ഷനിലാണ് സംഭവം.
പത്തനംതിട്ട – കൊല്ലം വേണാട് ബസിന്റെ ചില്ലാണ് തകർന്നത്. ഡ്രൈവർ വിജയകുമാറിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.