പത്തനംതിട്ട: റോബിന് ബസിനു ബദലായി ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പത്തനംതിട്ടയില്‍നിന്ന് ആരംഭിച്ച കോയമ്പത്തൂര്‍ ലോ ഫ്ളോര്ബസിന് ആദ്യദിനത്തില്‍ 25,000 രൂപ കളക്ഷന്‍.
കോയമ്പത്തൂരിലേക്കുള്ള യാത്രയില്‍ 8,000 രൂപ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും മടക്കയാത്രയില്‍ 17000 രൂപ ലഭിച്ചെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.
ഇന്നു പുലര്‍ച്ചെ 4.30ന് പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ട ബസില്‍ നാല് സീറ്റൊഴികെ എല്ലാം നേരത്തെതന്നെ ബുക്ക് ചെയ്തിരുന്നു.