പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: വിദ്യാർത്ഥികളും അക്രഡിറ്റഡ് പത്ര ലേഖകരും സ്വാതന്ത്ര്യ സമര സേനാനികളും ഉൾപ്പടെയുള്ളവരുടെ സൗജന്യയാത്ര കെ എസ് ആർ ടി സി അവസാനിപ്പിക്കും.
ഗതാഗതാ മന്ത്രിയുടെ ചേംബറിൽ കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് കെ എസ് ആർ ടി സി അധികൃതർ അവതരിപ്പിച്ചു.
ഇത്തരക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് മൂലം കെ എസ് ആർ ടി സി യ്ക്ക് യാണ് ഉണ്ടാകുന്നത്.
ഇത്തരം സൗജന്യ യാത്രകൾ നിരോധിച്ചാൽ തന്നെവൻവരുമാനവർധനവുണ്ടാകും. സർക്കാരിന് തൊട്ടടുത്ത ദിവസംതന്നെ ഇത് സംബന്ധിച്ച കത്ത് നല്കും.
സർക്കാർ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും കെ എസ് ആർ ടി സി യുടെ നടപടി. കെ എസ് ആർ ടി സി യുടെ തീരുമാനത്തിന് സർക്കാർ അംഗീകാരം നല്കാനാണ് സാധ്യത കൂടുതൽ.
കെ എസ് ആർ ടി സി ലാഭത്തി ലാഭകണമെന്ന തീരുമാനവുമുണ്ട്. അക്രഡിറ്റേഷൻ ഉള്ള പത്രലേഖകർക്ക് പി ആർ ഡി മുഖേനയാണ് സൗജന്യ യാത്ര പാസ് നല്കുന്നത്. ഇതിന്റെ പണം ലഭിക്കാറില്ല.
രണ്ടായിരത്തിലധികം സ്വാതന്ത്ര്യ സമര സേനാനികളും സൗജന്യ യാത്ര നടത്തുന്നുണ്ട്. സ്വാതന്ത്ര്യ സമര സേനാനികൾ, എം. പി , എം എൽ എ മാർ, മുൻ എം പി എം എൽ എ മാർ തുടങ്ങി നിരവധി വിഭാഗങ്ങൾക്കാണ് കെഎസ് ആർ ടി സി യിൽ സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.
ഇതിന്റെ യാത്രാക്കൂലി സർക്കാർ തിരിച്ച് കെ എസ് ആർ ടി സി യ്ക്ക് നല്കാറില്ല. ഇതേ കാരണത്താൽ ഇവരുടെ സൗജന്യ യാത്ര അവസാനിപ്പിക്കും. അംഗപരിമിതർക്കു മാത്രമായി സൗജന്യ യാത്ര മതി എന്ന നിലപാടിലാണ് കെ എസ് ആർ ടി സി.
ഇത്തരം വിഭാഗങ്ങൾക്ക് സൗജന്യ യാത്ര അനുവദിച്ചത് മുഖേനെ കെഎസ് ആർ ടി സി യ്ക്ക് 2010 മുതൽ 2015 വരെ 1900 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്ന് അന്നത്തെ സി എം ഡി രാജമാണിക്യം സംസ്ഥാന സർക്കാരിന് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കത്ത് നല്കി യിരുന്നു.
പക്ഷേ സർക്കാർ പത്ത് രൂപപോലും അനുവദിച്ചില്ല. മാത്രമല്ല രാജമാണിക്യത്തെ പുറത്താക്കുകയും ചെയ്തു. 2015-ന് ശേഷവും ഇത്തരത്തിൽ ആയിരം കോടിയിലധികം രൂപ ഈയിനത്തിൽ സർക്കാർ നല്കാനുണ്ട് എന്നാണ് കണക്ക്.
ഈ തുക ലഭിച്ചാൽ തന്നെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഒരു പരിധിയോളം പരിഹാരമാകും.സർക്കാർ നല്കാനുള്ള ഭാരിച്ച തുകയെക്കുറിച്ച് മിണ്ടാട്ടവുമില്ല. ചോദിച്ചു വാങ്ങാൻ ഇപ്പോഴത്തെ മാനേജ്മെന്റ് തയാറാവുന്നുമില്ല.
വിദ്യാർഥികളുടെ സൗജന്യ യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായി അഫിലിയേറ്റഡ് സ്കൂളുകൾ, അംഗീകൃത സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ സൗജന്യ പാസ് ആദ്യം നിർത്തലാക്കും.
അടുത്ത ഘട്ടത്തിൽ എയ്ഡഡ് സ്കുളുകളിലെ വിദ്യാർത്ഥികളുടെ സൗജന്യ യാത്ര നിർത്തലാക്കും. എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്സൗജന്യയാത്രഅനുവദിക്കണമെങ്കിൽ സ്കൂൾ മാനേജ്മെന്റ് പണം അടയ്ക്കണം.
ഘട്ടംഘട്ടമായി വിദ്യാർത്ഥികളുടെ സൗജന്യ യാത്ര അവസാനിപ്പിക്കുവാനാണ് നീക്കം. കോളേജ് വിദ്യാർഥികളും ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരും.
സൗജന്യ യാത്ര പാസുകൾ മറ്റ് എല്ലാ വിഭാഗങ്ങൾക്കും നിഷേധിക്കു മെങ്കിലും അംഗപരിമിതർക്കും അന്ധർക്കുംതുടരുന്നതിൽ കെ എസ് ആർ ടി സി യ്ക്ക് വിഷമമില്ല.
അംഗപരിമിതരിൽ സർക്കാർ ജീവനക്കാരായവർക്കുള്ള സൗജന്യ യാത്ര നിഷേധിക്കുമോ എന്ന കാര്യത്തിൽ ധാരണയായിട്ടുമില്ല.
നിലവിൽ അനുഭവിച്ചു കൊണ്ടിരുന്ന സൗജന്യയാത്രകൾ നഷ്പ്പെടുമ്പോൾ വിവിധ വിഭാഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ സാധ്യതയുണ്ട്. കെ എസ് ആർ ടി സി യുടെ തീരുമാനത്തിന് മറുപടി നല്കേണ്ടത് സംസ്ഥാന സർക്കാരാണ്.