​ടിക്ക​റ്റി​ല്ലെ​ന്ന കാ​ര​ണം; ക​ണ്ട​ക്ട​ർ​മാ​രി​ൽനി​ന്നു പി​ഴശി​ക്ഷ ഈ​ടാ​ക്കുന്ന ന​ട​പ​ടി തടഞ്ഞ് കോടി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ക​ണ്ട​ക്ട​ർ​മാ​രി​ൽനി​ന്നു പി​ഴശി​ക്ഷ ഈ​ടാ​ക്കാ​നു​ള്ള മാ​നേ​ജ്മെന്‍റ് ന​ട​പ​ടി കോ​ട​തി ത​ട​ഞ്ഞു.

ഫോ​റം ഫോ​ർ ജ​സ്റ്റീസ് (എ​ഫ്എ​ഫ്ജെ) ​ന​ല്കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽനി​ന്ന് ര​ണ്ടു മാ​സ​ത്തേ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് എ​ഫ്എ​ഫ്ജെ ​സെ​ക്ര​ട്ട​റി പി. ​ഷാ​ജ​ൻ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റി​ല്ലാ​തി​രു​ന്ന കാ​ര​ണ​ത്താ​ൽ അ​ടു​ത്തകാ​ല​ത്ത് 22 ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് പി​ഴ ചു​മ​ത്തി​യി​രു​ന്നു. 500 രൂ​പ മു​ത​ൽ 5000 രൂ​പ വ​രെ​യാ​യി​രു​ന്നു പി​ഴ.​

ഓ​ഗ​സ്റ്റ് മാ​സ​ത്തെ ശ​മ്പ​ള​ത്തി​ൽനി​ന്നു പി​ഴ​ത്തു​ക ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഒ​രു ക​ണ്ട​ക്ട​ർ​ക്ക് 5000, നാ​ല് പേ​ർ​ക്ക് 3000, ഏ​ഴ് പേ​ർ​ക്ക് 2000, ആ​റ് പേ​ർ​ക്ക് 1000, നാ​ല് പേ​ർ​ക്ക് 500 രൂ​പ വീ​ത​ം എന്നിങ്ങനെയായിരുന്നു പി​ഴ ശി​ക്ഷ. പി​ഴ വി​ധി​ക്ക​പ്പെ​ട്ട​വ​രി​ൽ ഏ​ഴു പേ​ർ ബ​ദ​ലി ക​ണ്ട​ക്ട​ർ​മാ​രാ​ണ്.

യാ​ത്ര​ക്കാ​ര​ന് ടി​ക്ക​റ്റി​ല്ലെങ്കി​ൽ ക​ണ്ട​ക്ട​ർ പി​ഴ ഒ​ടു​ക്ക​ണ​മെ​ന്ന സ​മീ​പ​കാ​ല​ത്തെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്.​

ടി​ക്ക​റ്റി​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ പ​രി​ശോ​ധ​ക​ർ ക​ണ്ടെ​ത്തി​യാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ട​ക്ട​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ സ​സ്പെ​ൻ​ഷ​ൻ വ​രെ​യാ​യി​രു​ന്നു ഇ​തു​വ​രെ.

ഇ​തി​ന് മാ​റ്റം വ​രു​ത്തി​യാ​ണ് പി​ഴ ശി​ക്ഷ​യാ​യി നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വ്. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് എ​ഫ്എ​ഫ്ജെ​ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment