കൊച്ചി: താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടിട്ടും കെഎസ്ആർടിസി സർവീസുകൾ നടക്കുന്നില്ലേയെന്ന് ഹൈക്കോടതി. ജോലി നഷ്ടമായ താത്കാലിക ജീവനക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി നിരീക്ഷിച്ചു.
480 രൂപ വേതനം നൽകി താത്കാലിക കണ്ടക്ടർമാരെക്കൊണ്ട് ദീർഘകാലം ജോലി ചെയ്യിപ്പിച്ച കെഎസ്ആർടിസിയുടെ നടപടി ചട്ടവിരുദ്ധമാണ്. സുപ്രീംകോടതി വിധിക്കെതിരായ നടപടിയാണിതെന്നും കോടതി വ്യക്തമാക്കി.
ഒരു ബസിന് അഞ്ച് കണ്ടക്ടർമാർ എന്ന നിലയിൽ കോർപ്പറേഷനിൽ തൊഴിലാളികളുണ്ടായിരുന്നുവെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യം തള്ളിയ കോടതി കണക്കിൽ സുതാര്യത വേണമെന്നും കോർപ്പറേഷൻ ആരെയാണ് പേടിക്കുന്നതെന്നും ചോദിച്ചു.