തിരുവനന്തപുരം: കെഎസ്ആർടിസി ചീഫ് ഓഫീസിൽ കണ്ടക്ടർ നിയമനത്തിനായി ഉദ്യോഗാർഥികളുടെ തിക്കും തിരക്കും. ഇന്ന് രാവിലെ തന്നെ ആയിരത്തോളം ഉദ്യോഗാർഥികളാണ് ചീഫ് ഓഫീസിലെത്തിയത്. ഇവരുടെ സർട്ടിഫിക്കറ്റുകൾ അടക്കം പരിശോധിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
ഓരോ മണിക്കൂറിലും നൂറിലധികം പേരുടെ രേഖകൾ ഒരുമിച്ച് പരിശോധിക്കുന്ന രീതിയിലാണ് ക്രമീകരണം. പരമാവധി വേഗത്തിൽ നിയമന നടപടികൾ പൂർത്തികരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് എംഡി ടോമിൻ തച്ചങ്കരിയുടെ പ്രതികരണം.
സംസ്ഥാനത്ത് യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ ചട്ടങ്ങൾ മറകടന്നുള്ള നീക്കവും വേഗതയുമാണ് ഇക്കാര്യത്തിൽ കെഎസ്ആർടിസി സ്വീകരിച്ചിരിക്കുന്നത്. നിയമനം ലഭിക്കുന്നവർക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും.
പിഎസ്സി ലിസ്റ്റിലുള്ളവരുടെ പരിശോധാന നടപടികളും നിയമനവും പൂർത്തിയായ ശേഷമാത്രമെ എംപാനൽകാരുടെ കാര്യത്തിൽ പുനർചിന്തനം ഉണ്ടാകും.