കോട്ടയം: കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.35ന് കോട്ടയം ഡിപ്പോയിൽ നിന്നും പുറപ്പെട്ട ഈരാറ്റുപേട്ട ഡിപ്പോയുടെ ആർപിഎ 183 ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്.
ബേക്കർ ജംഗ്ഷനിലെത്തി ആളുകൾ കയറി കഴിഞ്ഞപ്പോൾ യാത്രക്കാരാണ് ബസിൽ കണ്ടക്ടറില്ലെന്ന വിവരം ഡ്രൈവറെ അറിയിച്ചത്. തുടർന്ന് ഡ്രൈവർ കണ്ടക്ടറെ ഫോണിൽ വിളിച്ചു. ഓട്ടോയിൽ കണ്ടക്ടറെത്തിയതിനു ശേഷം സർവീസ് തുടർന്നു.