തലയോലപറന്പ്: കെഎസ്ആർടി വനിതാ ബസ് കണ്ടക്ടറോട് സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം. പോലീസ് പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു കെെസ്ആർടിസി ബസിനുള്ളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് വനിത കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ച കേസിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേരെയാണ് തലയോലപറന്പ് പോലിസ് അറസ്റ്റു ചെയ്തത്.
തലയോലപറന്പ് മാർ സ്ലീവാ സ്കൂളിന് സമീപം പുതിയത്ത് താഴ്ചയിൽ സാബു (47), വെള്ളൂർ കരിപ്പാടം ഐക്യരശേരിയിൽ അനന്ദു പ്രസാദ് (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ച രാത്രി 9.30 ന് വെള്ളൂർ നീർപ്പാറയിൽ ബസ് എത്തിയപ്പോഴായിരുന്നു സംഭവം. എറണാകുളം – കാഞ്ഞിരമറ്റം – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ കയറിയ അനന്തു പ്രസാദ് വടകരയ്ക്കും സാബു തലപ്പാറയ്ക്കുമാണ് ടിക്കറ്റെടുത്തത്.
നീർപ്പാറയിലെത്തിയപ്പോഴാണ് ഇവർ ബഹളമാരംഭിച്ചത്. കണ്ടക്ടർ ചോദ്യം ചെയ്തതോടെ പ്രതികൾ അസഭ്യം പറഞ്ഞു തട്ടിക്കയറുകയും തുടർന്ന് വനിതാ ജീവനക്കാരിയുടെ വീഡിയോയെടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബസിലെ മറ്റു യാത്രക്കാർ ഇടപ്പെട്ട് ബസ് തലയോലപറന്പ് പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. എസ്ഐമാരായ പി.എസ്. സുധീരൻ, എൻ.ജി. സിവിച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിപ്രതികളെ റിമാൻഡ് ചെയ്തു.