മൂന്നാര്‍ കോട്ടയം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസില്‍ തലക്കോട് വച്ച് യാത്രക്കാരനുനേരെ കണ്ടക്ടറുടെ കൈയ്യേറ്റശ്രമം. അടിമാലിയില്‍ നിന്നു കയറിയ യാത്രക്കാരന് തലക്കോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും കണ്ടക്ടര്‍ സമ്മതിച്ചില്ല.
തുടര്‍ന്ന് കണ്ടക്ടറും യാത്രക്കാരനും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ബഹളത്തെതുടര്‍ന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയെങ്കിലും കണ്ടക്ടര്‍ ഡോറ് തുറക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യാത്രക്കാരനെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.
സ്റ്റോപ്പില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ തന്നെ കൈയ്യേറ്റം ചെയ്ത കണ്ടക്ടര്‍ക്കെതിരെ പരാതി നല്‍കുമെന്നും യാത്രക്കാരന് പറഞ്ഞു. KL 15 9814 ബസിലാണ് സംഭവം അരങ്ങേറിയത്.