കൊച്ചി: സ്വാശ്രയ-അണ് എയ്ഡഡ് കോളജുകളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി ബസിൽ കണ്സെഷൻ നൽകണമെന്ന് ഹൈക്കോടതി. എംഎസ്എഫ് സമർപ്പിച്ച ഹർജിയിലാണ് നിർദേശം. വിദ്യാർഥികൾക്ക് കെഎസ്ആർടിസി കൺസെഷൻ അനുവദിക്കുന്നില്ലെന്ന് പരാതി വന്ന സാഹചര്യത്തിലാണ് എംഎസ്എഫ് ഹർജി സമർപ്പിച്ചത്.
കെഎസ്ആര്‍ടിസി ബസുകളില്‍ പാരലല്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കണ്സെഷന് നിഷേധിച്ചുവെന്ന് പാരാതി ഉയർന്നിരുന്നു. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്സെഷന് തടഞ്ഞുവെന്നാണ് പരാതി ലഭിച്ചിരുന്നത്. ഇതേത്തുടർന്നാണ് എംഎസ്എഫ് ഹൈക്കോടതിയെ സമീപിച്ചത്.