2000 രൂപ നോട്ട് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി.
കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്മെന്റ് ഇത് സംബന്ധിച്ച നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസം ബിവറേജസ് കോര്‍പറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളില്‍ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സര്‍ക്കുലര്‍.
മെയ് 19നാണ് ആര്‍ബിഐ രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ചത്. ഇതിന് പിന്നിലെ കാരണവും ആര്‍ബിഐ തന്നെ വിശദീകരിക്കുന്നുണ്ട്.
2016ല്‍ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതെന്ന് ആര്‍ബിഐ പറയുന്നു.
അന്ന് പഴയ 500,1000 നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകള്‍ രംഗപ്രവേശം ചെയ്തത്.
ഇപ്പോള്‍ കറന്‍സിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ 500,200 നോട്ടുകള്‍ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തല്‍.
ഇപ്പോള്‍ ജനങ്ങളുടെ കൈവശമുള്ളതില്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിന് മുന്‍പ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ 2000 രൂപാ നോട്ടുകള്‍ അവ എന്തിനാണോ ആവിഷ്കരിച്ചത് ആ ലക്ഷ്യം പൂര്‍ത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിന്‍വലിക്കുന്നതെന്ന് ആര്‍ബിഐ വിശദീകരിക്കുന്നു.
സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും.
നിലവില്‍ കൈവശമുള്ള 2000ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.