ചാത്തന്നൂർ: കെഎസ്ആർടിസി യിൽ ജീവനക്കാരെ താത്കാലികമായി കുറയ്ക്കാൻ ശ്രമം. ഇതിന്റെ ഭാഗമായി മറ്റ് കോർപറേഷനുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഡപ്യൂട്ടേഷനിൽ പോകാൻ അനുമതി നല്കും.
ബിവറേജസ് കോർപറേഷനിൽ നിലവിലുള്ള 263 എൽഡി ക്ലാർക്ക് തസ്തികയിലേക്കായിരിക്കും ആദ്യം നിയോഗിക്കുക. നേരത്തേ 175 പേരെ ഓഫീസ് അറ്റൻഡർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനം നടത്തിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരുടെ എണ്ണം താത്ക്കാലികമായെങ്കിലും കുറയ്ക്കാൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്.
ഡപ്യൂട്ടേഷനിൽ വ്യവസ്ഥയിൽ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് അനുമതി നല്കുകയും ദീർഘകാല അവധി അനുവദിക്കുകയും ചെയ്യുക എന്നതാണ് ഇതിന് കണ്ടെത്തിയ മാർഗം.
ബീവറേജസ് കോർപറേഷനിൽ ഒഴിവുള്ള 263 തസ്തികകളിലാണ് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നത്. ഒരു വർഷമോ അല്ലെങ്കിൽ പിഎസ് സി മുഖേന നിയമനം നടത്തുകയോ ചെയ്യുമ്പോൾ ഡപ്യൂട്ടഷൻ അവസാനിപ്പിക്കും എന്നാണ് ബിവറേജസ് കോർപറേഷൻ വ്യക്തമാക്കിയിട്ടുള്ളത്.
മറ്റ് വകുപ്പുകളിലേയ്ക്കാ സ്ഥാപനങ്ങളിലേക്കോ ഡപ്യൂട്ടേഷനിൽ പോകാൻ താത്പര്യമുള്ള ജീവനക്കാർ ആ സ്ഥാപനങ്ങളുടെ നിയമനത്തിനുള്ള പരസ്യം സഹിതം അപേക്ഷ നല്കണം. യൂണിറ്റ് മേധാവികൾക്കാണ് അപേക്ഷ നല്കേണ്ടത്. ഇത് ജില്ലാ മേധാവികൾ 13ന് മുമ്പ് ചീഫ് ഓഫീസിൽ എത്തിക്കണം.