
തൃശൂർ: ഡിപ്പോയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡിപ്പോ ഇന്നും തുറക്കാനായില്ല. നേരത്തെ യൂണിറ്റിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിപ്പോ അടച്ചിട്ടിരിക്കയായിരുന്നു.
സർവീസുകളൊന്നും നടത്തിയിരുന്നില്ല. ജീവനക്കാർക്ക് ആന്റിജൻ ടെസ്റ്റ് നടത്തുകയും ഡിപ്പോ അണുനശീകരണം നടത്തുകയും ചെയ്തതോടെ ഇന്നു രാവിലെ മുതൽ ഭാഗികമായി ഡിപ്പോ തുറന്നു പ്രവർത്തിക്കാൻ കളക്ടർ അനുമതി നൽകിയിരുന്നു.
എന്നാൽ ഇന്നു രാവിലെ ഒരു ജീവനക്കാരനുകൂടി കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വന്നതോടെയാണ് ഡിപ്പോ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.
നിലവിൽ മറ്റു സ്ഥലങ്ങളിൽ നിന്നു വരുന്ന സർവീസുകൾ ശക്തൻസ്റ്റാൻഡിലെത്തിയാണ് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഈ സ്ഥിതി അടുത്ത ദിവസങ്ങളിലും തുടരും.