വടകര: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും തുണയായി. ഇരുവരും ബസ് വഴിക്കൊന്നും നിര്‍ത്താതെ രോഗിയെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടനില തരണം ചെയ്യാനായി.കോഴിക്കോട് നിന്നു വടകരക്കു വരുന്ന ബസില്‍ നന്തിയിലെത്തിയപ്പോഴാണ് യാത്രക്കാരനായ മയ്യന്നൂരിലെ ഷംസുദീന്‍ (46) കലശലായ തലകറക്കവും തളര്‍ച്ചയും അനുഭവപ്പെട്ടത്.
അവശ നിലയിലായ അദ്ദേഹം കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ബസില്‍ കരുതിയ വെള്ളം കണ്ടക്ടര്‍ പ്രസന്നന് നല്കി. സ്ഥിതി ഗുരുതരമാവുമെന്ന സംശയത്താല്‍ ഡ്രൈവര്‍ ശ്രീജിത്ത് ബസുമായി പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കുതിക്കുകയായിരുന്നു. വഴിയില്‍ ഇറങ്ങേണ്ട യാത്രക്കാരും ഇതിനോട് സഹകരിച്ചു.
ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ ഇദ്ദേഹത്തെ ഉടന്‍ കോഴിക്കോടേക്ക് റഫര്‍ ചെയ്തു. ഷംസുദീനെ ഇക്ര ഹോസ്പിറ്റലില്‍ ചികിത്സക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം ഇദ്ദേഹം മൂത്രാശയ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഇതിനു ശേഷം ഭാര്യയോടും മകനോടും ഒപ്പം കെഎസ്ആര്‍ടിസി ബസില്‍ വടകരക്കു വരുമ്പോഴാണ് തല കറക്കവും തളര്‍ച്ചയും അനുഭവപ്പെട്ടത്. കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലാണ് രോഗിക്ക് ആശ്വാസമായത്.