സ്ഥാപനം എത്ര പ്രതിസന്ധിയിലായാലും മര്യാദ പഠിക്കാത്ത ചില തൊഴിലാളികളാണ് കെഎസ്ആര്‍ടിസിയുടെ ശാപം. എറണാകുളം-പാലാ റൂട്ടില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ കാണിച്ച അതിക്രമത്തെക്കുറിച്ച് ബസിലെ യാത്രക്കാരനായ യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ബസിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പിന് അടുത്ത് എത്തിയപ്പോള്‍ ബസ് നിര്‍ത്തി വഴിയില്‍ നിന്ന പരിചയക്കാരനോട് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. നേരം ഏറെയായിട്ടും സംസാരം നിര്‍ത്താതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഒരു യാത്രക്കാരന് ഡ്രൈവറോട് വണ്ടി എടുക്കാന്‍ ഉച്ചത്തില്‍ പറഞ്ഞതോടെയാണ് പ്രശ്നം വഷളായി.
യാത്രക്കാരന്റെ താക്കീത് ഡ്രൈവറര്‍ക്ക് അത്ര ഇഷ്ടമായില്ലെങ്കിലും ഇയാള്‍ സംസാരം നിര്‍ത്തി ബസ് മുന്നോട്ടെടുത്തു. പിന്നീട് പ്രതിഷേധിച്ച യാത്രക്കാരന് ഏറ്റുമാനൂരില്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവറും ബസില്‍ നിന്നിറങ്ങി യാത്രക്കാരനെ പിറകെ പോയി അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദിച്ച ശേഷം സൗകര്യമുള്ളവര്‍ ബസില്‍ യാത്ര ചെയ്താല്‍ മതിയെന്നും അല്ലാത്തവര്‍ ഇവിടെ ഇറങ്ങിക്കോണം എന്ന് ഡ്രൈവര്‍ ഭീഷണി മുഴക്കുകയും ചെയ്തു. യുവാവ് പറയുന്നു. താനും നാലു യാത്രക്കാരും ചേര്‍ന്ന് ഡ്രൈവര്‍ക്കെതിരേ പാലാ ഡിപ്പോയില്‍ സ്റ്റേഷന്‍മാസ്റ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യുവാവ് പറയുന്നു.
‘കെ.എസ്.ആര്.ടി.സിയുടെ യൂണിയനുകളില്‍പെട്ട മഹാന്മാര് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം മൊബൈല്‍ ഫോണില്‍ വിളി തുടങ്ങിയിട്ടുണ്ട്. ഏതായാലും അടികൊണ്ട പേരറിയാത്ത ആ സഹോദരനുവേണ്ടി പരാതി ഉറച്ചു നില്ക്കാന് തന്നെയാണ് തീരുമാനം. മര്‍ദനത്തിന്റെ വീഡിയോ കിട്ടാനായി ഏറ്റുമാനൂരിലെ കടക്കാരോട് സി.സി.ടി.വി ദൃശ്യങ്ങള്‍ തരാമോയെന്നും രാവിലെ ചോദിച്ചിട്ടുണ്ട്. ഈ ഗുണ്ടായിസം ഇന്ന് പൂട്ടിയില്ലെങ്കില്‍ നാളെ എനിക്കും നിങ്ങള്‍ക്കും നേരെ ഇവന്മാര് കൈ ഉയര്‍ത്തും. അതിനാല്‍ കുറച്ച് നാള് വെള്ളം കുടിച്ച് നടക്കട്ടെ.’ ബാലു മഹേന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം