പത്തനാപുരം: എംപാനല്‍ ഡ്രൈവര്‍മ്മാരെ കൂട്ടത്തോടേ പിരിച്ച് വിട്ടതോടെ മലയോരമേഖലയില്‍ യാത്രാദുരിതം രൂക്ഷമായി.45 ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന പത്തനാപുരം ഡിപ്പോയില്‍ ഇന്നലെ നിര്‍ത്തിവെച്ചത് 12 ഓളം സര്‍വ്വീസുകളാണ്. ഇതോടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഗതാഗതം പൂര്‍ണ്ണ
മായും നിലച്ചു. 40 എം പാനല്‍ ഡ്രൈവര്മ്മാര്ക്കാണ് ജോലി നഷ്ടപ്പെട്ടത്. ബസ് ഇല്ലാത്തത് മൂലം ഗ്രാമീണമേഖലയിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. പത്തനാപുരം ഡിപ്പോയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ പോലും ഓടിയില്ല.
പുനലൂര്‍, കൊട്ടാരക്കര, പത്തനംതിട്ട, അടൂര്‍ സ്റ്റാന്‍ഡുകളില്‍ നിന്നും ചുരുക്കം ബസുകള്‍ മാത്രമാണ് വന്നു പോയത്. കഴിഞ്ഞ ദിവസം സര്‍വ്വീസ് നടത്തിയ സ്റ്റേ ബസുകള്‍ രാവിലെ ഡിപ്പോയില്‍ എത്തിയ ശേഷം നിര്‍ത്തിവയ്ക്കുകയായിരുന്നു.
കുറവന്താവളം, വെളളംത്തെറ്റി, പുന്നല,പൂങ്കുളഞ്ഞി,മാങ്കോട്,കുമരംകുടി,പട്ടാഴി,പാടം,കമുകുംചേരി തുടങ്ങിയ ഗ്രാമീണ മേഖലകളെ കാര്യമായി ബാധിച്ചു. കുറവന്‍ താവളത്തേക്കുളള ബസ് സര്‍വ്വീസ് നിര്‍ത്തിയതിനെതിരെ വാര്‍ഡ് മെമ്പര്‍ ശകുന്തള ചന്ദ്രശേഖരന് പത്തനാപുരം ഡിപ്പോയിലെത്തി പ്രതിക്ഷേധിച്ചു.