പാലക്കാട്: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ ബൈക്കോടിച്ച് അതേ ഡിപ്പോയിലെ മറ്റൊരു ഡ്രൈവർ.
പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറായ ശശികുമാറാണ് സൈഡ് കൊടുക്കാതെ ബൈക്കോടിച്ചത്.
കെഎസ്ആർടിസി ബസ് കടത്തിവിടാതെ മൂന്നു കിലോമീറ്ററോളമാണ് ഇയാൾ ബൈക്കോടിച്ചത്. ഇതേ തുടർന്ന് ബസിന് പിന്നിൽ നിരവധി വാഹനങ്ങൾ കുടുങ്ങി.
പിന്നീട് നാട്ടുകാരാണ് ഇയാളെ തടഞ്ഞു നിർത്തിയത്. സംഭവത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിറ്റിഒ അറിയിച്ചു.