ഹോ​ൺ മു​ഴ​ക്കി​യ​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല ; കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ കാ​റി​ലെ​ത്തി​യ​വ​ർ മ​ർ​ദി​ച്ചു; ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ സു​ബൈ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ

തൃ​പ്പൂ​ണി​ത്തു​റ: ഹോ​ൺ മു​ഴ​ക്കി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ കാ​റി​ലെ​ത്തി​യ​വ​ർ മ​ർ​ദി​ച്ചു. എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ പി.​ഐ. സു​ബൈ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

എ​റ​ണാ​കു​ള​ത്തു​നി​ന്നും ക​ട്ട​പ്പ​ന​യ്ക്ക് പോ​യ ബ​സി​ലെ ഡ്രൈ​വ​റാ​യ സു​ബൈ​റി​നു നേ​രേ ഇ​ന്ന് രാ​വി​ലെ 7.40 ഓ​ടെ ക​ണ്ണ​ൻ​കു​ള​ങ്ങ​ര​യി​ൽ വ​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ണ്ണ​ൻ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ ബ​സ് സ്റ്റോ​പ്പി​ന​ടു​ത്താ​യി നി​ർ​ത്തി​യ ഇ​ന്നോ​വ കാ​റി​നു പി​ന്നാ​ലെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ, സൈ​ഡ് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹോ​ണ​ടി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഡ്രൈ​വ​ർ സൈ​ഡി​ലെ ഡോ​ർ തു​റ​ന്ന് ഡ്രൈ​വ​റെ ത​ല​യ്ക്കും കൈ​യ്ക്കും അ​ടി​ച്ച ശേ​ഷം കാ​റി​ലു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment