മൊ​ബൈ​ലി​ൽ സം​സാ​രി​ച്ച്  കെ​എ​സ്ആ​ര്‍​ടി​സി​ഡ്രൈ​വ​റു​ടെ സാ​ഹ​സി​ക യാ​ത്ര; ന​ട​പ​ടി വ​രും

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ല്‍ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റു​ടെ സാ​ഹ​സി​ക യാ​ത്ര. ബ​ത്തേ​രി-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ലെ ഡ്രൈ​വ​ര്‍ എ​ച്ച് സി​യാ​ദാ​ണ് ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ട് ഏ​റെ​നേ​രം ബ​സോ​ടി​ച്ച​ത്.

ഒ​രു കൈ​യി​ല്‍ മൊ​ബൈ​ലും മ​റു​കൈ​യി​ല്‍ സ്റ്റി​യ​റി​ങ്ങും പി​ടി​ച്ച് സി​യാ​ദ് അ​ശ്ര​ദ്ധ​യോ​ടെ ബ​സ് ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ബ​സി​ലെ ഒ​രു യാ​ത്ര​ക്കാ​ര​നാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. സം​ഭ​വ​ത്തെക്കുറി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ ഡ്രൈ​വ​ർ ബ​സ് ഓ​ടി​ച്ച​ത്. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന ക​ര്‍​ശ​ന നി​യ​മം നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യോ​ടു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ൽ.

മ​ല​യോ​ര​മേ​ഖ​ല​യി​ലെ വാ​ഹ​ന​യാ​ത്ര ഏ​റെ അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ് എ​ന്നി​രി​ക്കെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ പ​ണ​യം വ​ച്ചു​ള്ള വ​ണ്ടി​യോ​ടി​ക്ക​ൽ. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment