പൊന്‍കുന്നം: വലതുകണ്ണിന് പൂര്‍ണമായും കാഴ്ചയില്ല. പക്ഷേ രേഖയില്‍ മുപ്പതുശതമാനം വൈകല്യം. അതോടെ അദര്‍ഡ്യൂട്ടിക്ക് അര്‍ഹത നഷ്ടപ്പെട്ട് വണ്ടിയോടിക്കേണ്ട ദുഃസ്ഥിതിയില്‍ ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ പ്രദീപ്കുമാർ. തമ്പലക്കാട് കുറ്റിമാക്കല്‍ എസ്. പ്രദീപ്കുമാര്‍ തന്റെ ദുരവസ്ഥ മൂലം ജോലിചെയ്യാനാവാതെ വിട്ടുനില്ക്കുകയാണിപ്പോൾ.
കോര്‍പറേഷന്റെ പുതിയ തീരുമാനപ്രകാരം നാല്‍പ്പതു ശതമാനം വൈകല്യമുള്ളവര്‍ക്ക് മറ്റു ചുമതലകളിലേക്ക് മാറ്റം നല്കിയാല് മതിയെന്ന നിലപാടാണ് പ്രദീപിന് തടസമാകുന്നത്. രക്തസമ്മര്‍ദം മൂലം 2013 ലാണ് വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടത്. കൂടാതെ ഇടയ്ക്കിടെ ഫിറ്റ്സ് മൂലം തലചുറ്റിവീഴും.
ഏതാനും മാസം മുമ്പ് ചേന്നാട് റൂട്ടില്‍ ബസോടിക്കുന്നതിനിടെ ഇത്തരത്തില്‍ ബോധക്ഷയം വന്ന് ബസ് അപകടത്തില്‍പ്പെട്ടിരുന്നു. സ്റ്റോര്‍കീപ്പറായും വെഹിക്കിള്‍ സൂപ്പര്‍വൈസറായും സെക്യൂരിറ്റിയായും തസ്തികമാറ്റം വഴി ജോലി ചെയ്തു. എന്നാല്‍ പുതിയ തീരുമാനപ്രകാരം ഇനി അത്തരം ഡ്യൂട്ടി ചെയ്യാനാവില്ല. പഴയ തസ്തികയില്‍ ജോലി ചെയ്യേണ്ടി വരും.
വലതുകണ്ണിന് കാഴ്ചയില്ലാത്തതിനാല്‍ പിന്നാലെയെത്തുന്ന വാഹനങ്ങളെ കണ്ണാടിയിലൂടെ കാണാനാവാത്തത് വിഷമമുണ്ടാക്കുന്നുണ്ട്. ഷണ്ടിംഗ് ഡ്യൂട്ടി ചെയ്യാന്‍ തയാറാണെങ്കിലും അനുമതി കിട്ടിയിട്ടില്ല. ശമ്പളമില്ലാതായതോടെ ദുരിതജീവിതം നയിക്കുകയാണിദ്ദേഹം. രണ്ടുപെണ്‍മക്കളും രോഗികളാണ്.
നാലായിരം രൂപയോളം പ്രതിമാസം ചികിത്സയ്ക്കുതന്നെ വേണം. ഭാര്യ ജയമോള്‍ അയല്പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണിപ്പോള് മക്കളുടെയും ഭര്‍ത്താവിന്റെയും ചികിത്സയ്ക്ക് പണം കണ്ടെത്തുന്നത്. മൂത്തമകള്‍ 17 വയസുള്ള ലക്ഷ്മി പി. നായര്‍ക്കും ഇളയമകള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി കാവ്യ പ്രദീപിനും ഹൈഡ്രോസിഫാലസ് എന്ന രോഗമാണ്. ത
ലച്ചോറില്‍ വെള്ളം കെട്ടിനിന്ന് തല വലുതാകുന്ന അവസ്ഥ. കാവ്യ ഇതിനിടെ വീണു കൈയൊടിഞ്ഞു. അനര്‍ഹരായ നിരവധി പേര് സ്വന്തം ജോലി ചെയ്യാതെ അദര്‍ഡ്യൂട്ടി തരപ്പെടുത്തുന്നു എന്ന് കണ്ടെത്തിയാണ് കോര്‍പറേഷന്റെ തീരുമാനം. പക്ഷേ തങ്ങളെപ്പോലെ അര്‍ഹിക്കുന്നവരെ പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ നിവേദനങ്ങള്‍ നല്കി കാത്തിരിക്കുകയാണ് പ്രദീപ്