എടത്വ: കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയിലെ ഫാസ്റ്റ്, ഓര്‍ഡിനറി സര്‍വീസുകള്‍ക്കായി ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളും സ്റ്റിക്കറുകളും തയാറാക്കി നല്കി എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി.
എടത്വ ഡിപ്പോയിലെ 23 സര്‍വീസുകള്‍ക്കായി 72 ബോര്‍ഡുകളും കൂടാതെ ബസുകള്‍ക്ക് എടത്വ ഡിപ്പോ എന്ന ബോര്‍ഡുകളുമാണ് നിര്‍മിച്ച് നല്‍കിയത്.
കോര്പറേഷന് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വ്യക്തവും വലിപ്പമുളളതുമായിരിക്കണമെന്ന ഓര്‍ഡര്‍ പ്രകാരമാണ് ഇത്തരം ഇടപെടലുകള്‍ നടത്തിയതെന്നും ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ ഇത്തരത്തിലുളള ഇടപെടലുകള്‍ പൊതുസമൂഹത്തില്‍നിന്ന് ഇനിയും ഉണ്ടാകണമെന്നും യാത്രക്കാര്‍ക്കായി വളരെ പ്രയോജനകരമായ രീതിയില്‍ ബോര്‍ഡുകള്‍ ചെയ്തുതന്നതിന് എടത്വ പളളി ഭാരവാഹികളോട് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് സണ്ണി പോള്‍ നന്ദിയും പറഞ്ഞു.
എടത്വ പളളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരനില്നിന്നും ഐ.സി സണ്ണി പോള്‍ ബോര്‍ഡുകള്‍ ഏറ്റുവാങ്ങി.