ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എം.ടി. സുകുമാരനെ ഭരണ വിഭാഗം ചുമതലകളിൽ നിന്നൊഴിവാക്കി.
അദ്ദേഹം അധിക ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ, ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ(പെൻഷനും ആഡിറ്റിംഗും ) ചുമതലകൾ മാത്രമാണ് ഇനിയുള്ളത്.
ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ്ണ അധികാരം ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന മെക്കാനിക്കൽ എഞ്ചിനീയർ ജി.പി.പ്രദീപ് കുമാറിന് നല്കി സി എം ഡി ഉത്തരവിറക്കി.
കീഴ്ത്തട്ടിലെയും ഇടത്തട്ടിലെയും നിയമനാധികാരിയുടെ ചുമതലയും ചീഫ് ഓഫീസിലെ ജീവനക്കാരുടെ ചുമതലയും ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്കാണ്.
പ്രദീപ് ചാത്തന്നൂർ