ശമ്പളത്തിന്‍റെ പാതി നൽകി ലീവ് നൽകിയിട്ടും കരകയറാനായില്ല;  ഫ​ർ​ലോ ലീ​വ് സ​മ്പ്ര​ദാ​യം​ അ​വ​സാ​നി​പ്പി​ച്ചു കെ​എ​സ്ആ​ർ​ടി​സി 


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസി ന​ട​പ്പാ​ക്കി​യ ഫ​ർ​ലോ ലീ​വ് പ​ദ്ധ​തി അ​വ​സാ​നി​പ്പി​ച്ചു. ലീ​വ് എ​ടു​ത്ത ജീ​വ​ന​ക്കാ​ർ മൂ​ന്ന് മാ​സ​ത്തി​ന​കം ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് സി ​എം ഡി ​ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടു. മാ​നേ​ജ്മെ​ന്‍റി​നെ വി​ശ്വ​സി​ച്ച് ദീ​ർ​ഘ​കാ​ല അ​വ​ധി എ​ടു​ത്ത​വ​ർ വെ​ട്ടി​ലാ​യി.

കെഎ​സ്ആ​ർടിസിയു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തിന്‍റെ​യും ചെല​വ് ചു​രു​ക്ക​ലി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഫ​ർ​ലോ ലീ​വ് സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കി​യ​ത്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ്ഥാ​പ​നം ഫ​ർ​ലോ ലീ​വ് ന​ട​പ്പാ​ക്കി​യ​ത്.

പ​കു​തി ശ​മ്പ​ള​ത്തി​ൽ പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷം​വ​രെ ഡ്രൈ​വ​ർ ഒ​ഴി​കെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഫ​ർ​ലോ ലീ​വ് അ​നു​വ​ദി​ച്ച​ത്. ഫ​ർ​ലോ ലീ​വ് അ​നു​വ​ദി​ച്ച​ത് കൊ​ണ്ട് പ്ര​തീ​ക്ഷി​ച്ച സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​യി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ഞ്ചു വ​ർ​ഷം​വ​രെ അ​വ​ധി എ​ടു​ത്ത് മ​റ്റ് ജോ​ലി​ക​ൾ​ക്ക് പോ​യ​വ​രാ​ണ് വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. അ​ത് ഉ​പേ​ക്ഷി​ച്ച്, തി​രി​ച്ചെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ഫ​ർ​ലോ ലീ​വ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് മു​ഖ്യ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്റ് പു​റ​മേ പ​റ​യു​മ്പോ​ഴും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം.

അ​തുകൊ​ണ്ട് ത​ന്നെ ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ ത​സ്തി​ക​ക​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ബ​ദ​ലി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത്.

ഓ​ഫീ​സ് അ​സി​സ്റ്റ​ന്റു​മാ​രാ​യും ദി​വ​സ വേ​ത​ന​ക്കാ​രെ ക​രാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഫ്ര​ണ്ട് ഓ​ഫീ​സു​ക​ളി​ലും ദി​വ​സ വേ​ത​ന​ക്കാ​രാ​ണ് പ​ല ഡി​പ്പോ​ക​ളി​ലും.

ഫ​ർ​ലോ ലീ​വ് എ​ടു​ത്ത​വ​ർ മേ​യ് 14 – ന​കം അ​താ​ത് ജി​ല്ലാ ഓ​ഫീ​സു​ക​ളി​ൽ എ​ത്തി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​ന​ധി​കൃ​ത അ​വ​ധി​യാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്. ഫ​ർ​ലോ ലീ​വ് പ്ര​ഖ്യാ​പി​ച്ച് ഒ​രു വ​ർ​ഷം തി​ക​യും മു​മ്പേ പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്നി​രി​ക്ക​യാ​ണ്.

Related posts

Leave a Comment