തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയാൻ കെഎസ്ആർടിസി.
ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ കെഎസ്ആർടിസിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ഈമാസം 20നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് എല്ലാ കാര്യങ്ങളും ജനങ്ങളോട് പറയുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ഇന്നു മുതൽ തുടർച്ചയായ അഞ്ചു ദിവസങ്ങളിൽ വൈകുന്നേരം ആറിനാണ് കെഎസ്ആർടിസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ജനങ്ങളിലേക്കെത്തുന്നത്.
തീരുമാനിച്ചത്. ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍.എപ്പിസോഡ്1- കെഎസ്ആർടിസിയുടെ നിലവിലെ (ഏപ്രിൽ മാസം വരെയുള്ള) വരവ്,ചിലവ് കണക്കുകൾ ശമ്പളം വൈകുന്നതിന്റെ നിജസ്ഥിതി.
എപ്പിസോഡ് 2- എന്താണ് കെഎസ്ആർടിസി സ്വിഫ്റ്റ്, എന്തിനാണ് കെഎസ്ആർടിസി സ്വിഫ്റ്റ്, സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ അന്തകനാണൊ.
എപ്പിസോഡ് 3 -ഡി സി പി എന്തിന്, എന്താണ് ഡി സി പി യുടെപ്രാധാന്യം. എപ്പിസോഡ് 4- റീസ്ട്രക്ച്ചർ 2.0 എന്താണ്. എന്തായിരുന്നു കെഎസ്ആർടിസി. സുശീൽ ഖന്നാ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ.
എപ്പിസോഡ് 5-എന്താണ് ഫീഡർ സർവീസ്. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിശദീകരിക്കുക.അതേസമയം ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചേക്കുമെന്നും സൂചനകളുണ്ട്.