കൊല്ലം: കൊട്ടാരയ്ക്കരയ്ക്കടുത്ത് വാളകത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.
ബസ് പൂർണമായി കത്തിനശിച്ചു. അപകടത്തിൽ ബസ് ഡ്രൈവർക്കും 12 യാത്രക്കാർക്കും പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ട്. പരിക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കിളിമാനൂർ ഡിപ്പോയിൽ നിന്നുള്ള തിരുവനന്തപുരം-കൊട്ടാരക്കര സൂപ്പർഫാസ്റ്റ് ബസാണു കത്തിനശിച്ചത്.