ആ​ലു​വ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന  കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ തീ​പ​ട​ർ​ന്നു; ഡ്രൈ​വ​റു​ടെ  സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ 38 യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ


ആ​ലു​വ: ആ​ലു​വ ദേ​ശം കു​ന്നും​പു​റ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി സ്വി​ഫ്റ്റ് ബ​സി​ൽ തീ ​പ​ട​ർ​ന്നു. പു​ക ഉ​യ​ർ​ന്ന​ത് ക​ണ്ട ഉടൻ ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 38 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​യി പു​റ​ത്തി​റ​ങ്ങി.

അ​ങ്ക​മാ​ലി​യി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ ബോ​ണ​റ്റി​നു​ള്ളി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് തീ ​ആ​ളി ക​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ബ​സി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല.

മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം ദേ​ശീ​യ പാ​ത​യി​ൽ ദേ​ശം കു​ന്നും​പു​റ​ത്ത് ആ​ണ് ബ​സ് നി​ർ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ചു. ബ​സി​ന് മ​റ്റ് കേ​ടു​പാ​ടു​ക​ളി​ല്ല. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി വി​ട്ടു. ു

Related posts

Leave a Comment