കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഭ​ക്ഷ​ണ​ത്തി​നാ​യി  ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ഷ്ട​മു​ള്ളി​ട​ത്ത് നി​ർ​ത്ത​രു​തെ​ന്നു നി​ർ​ദേ​ശം

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​ത്തി​നാ​യി ഇ​നി ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റാ​ഫി​ന് ഇ​ഷ്ട​മു​ള്ളി​ട​ത്ത് നി​ർ​ത്ത​രു​ത്. ഭ​ക്ഷ​ണ​ത്തി​നും ചാ​യ​യ്ക്കു​മാ​യി ജീ​വ​ന​ക്കാ​ർ ഇ​നി കെ ​എ​സ് ആ​ർ ടി ​സി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്ര​മേ നി​ർ​ത്താ​വൂ. ഇ​ത്ത​ര​ത്തി​ൽ 24 ഇ​ട​ത്താ​വ​ള​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ കെഎ​സ്ആ​ർടിസി​യു​ടെ എ​സ്റ്റേ​റ്റ് വി​ഭാ​ഗം അം​ഗീ​ക​രി​ച്ച് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. കാ​യം​കു​ള​ത്തി​ന​ടു​ത്ത കെ​ടിഡിസിയു​ടെ ആ​ഹാ​ർ ഹോ​ട്ട​ലും പ​ട്ടി​ക​യി​ലു​ണ്ട് മ​റ്റ് 23 – ഉം ​സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളാ​ണ്.

നി​ല​വി​ൽ അം​ഗീ​കൃ​ത​വും അം​ഗീ​കാ​ര​വു​മി​ല്ലാ​ത്ത ഹോ​ട്ട​ലു​ക​ളാ​ണ് ജീ​വ​ന​ക്കാ​ർ ഇ​ട​ത്താ​വ​ള​മാ​യി ബ​സ് നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​രം ഹോ​ട്ട​ലു​ക​ളെ​ക്കു​റി​ച്ച് യാ​ത്ര​ക്കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്റ്റേ​റ്റ് വി​ഭാ​ഗം സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തു​ക​യും താ​ല്പ​ര്യ​പ​ത്രം ക്ഷ​ണി​ക്കു​ക​യും ചെ​യ്ത​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഇ​ട​ത്താ​വ​ള​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ ഇ​ട​ത്താ​വ​ള​ങ്ങ​ളു​ടെ പേ​രും നി​ർ​ത്തു​ന്ന​സ​മ​യ​വും യാ​ത്ര​ക്കാ​ർ​ക്ക് കാ​ണ​ത്ത​ക്ക​വി​ധം എ​ഴു​തി വ​യ്ക്കും.

പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് രാ​വി​ലെ 7.30 മു​ത​ൽ 9 വ​രെ​യും ഉ​ച്ച​യൂ​ണി​ന് 12.30 മു​ത​ൽ 2 വ​രെ​യും ചാ​യ, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്ക് 4 മു​ത​ൽ 6 വ​രെ​യും രാ​ത്രി ഭ​ക്ഷ​ണ​ത്തി​ന് 8 മു​ത​ൽ 11 വ​രെ​യു​മാ​ണ് സ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന​പാ​ത​ക​ളി​ൽ ര​ണ്ടി​ട​ത്തും സം​സ്ഥാ​ന​ഹൈ​വേ​ക​ളി​ൽ മൂ​ന്നി​ട​ത്തും​മെ​യി​ൻ സെ​ൻ​ട്ര​ൽ (എം​സി) റോ​ഡി​ൽ ഏ​ഴി​ട​ത്തും ദേ​ശീ​യ പാ​ത​യി​ൽ പ​ന്ത്ര​ണ്ട് ഇ​ട​ത്തു​മാ​ണ് ഇ​ട​ത്താ​വ​ള​ങ്ങ​ൾ.

ഇ​ട​ത്താ​വ​ള​ങ്ങ​ൾ: കു​റ്റിവ​ട്ടം, വ​വ്വാ​ക്കാ​വ്, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര,പു​ന്നപ്ര , ​ക​രു​വാ​റ്റ, തി​രു​വ​മ്പാ​ടി, മ​തി​ല​കം, മ​ണ്ണൂ​ർ, ത​ല​പ്പാ​റ, നാ​ട്ടു​കാ​ൽ ,സു​ൽ​ത്താ​ൻ​ബ​ത്തേ​രി, ക​മ​ടി, താ​ന്നി​പ്പു​ഴ, കൂ​ത്താ​ട്ടു​കു​ളം, കോ​ട്ട​യം​എ​സ് എ​ച്ച് മൗ​ണ്ട്, വ​യ​യ്ക്ക​ൽ, പേ​രാ​മ്പ്ര, പാ​ല​പ്പു​ഴ, കൊ​ട്ടാ​ര​ക്ക​ര ,ഇ​ര​ട്ട​ക്കു​ളം, കാ​യം​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ടി​വാ​രം, മേ​പ്പാ​ടി . കെ ​എ​സ് ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ലെ കാ​ൻ്റീ​നു​ക​ൾ നി​ല​വി​ലെ പോ​ലെ പ്ര​വ​ർ​ത്തി​ക്കും. ഈ ​ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​നും യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശ​മു​ണ്ട്.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment