ബസില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ യാത്രക്കാരിയായ യുവതി അടിച്ചൊതുക്കി! പെണ്‍കുട്ടിയുടെ കാല്‍പ്രയോഗത്തെതുടര്‍ന്ന് ഇറങ്ങിയോടിയ യുവാവിനെ പിടുകൂടിയത് നാട്ടുകാര്‍; സംഭവമിങ്ങനെ

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അടിച്ചൊതുക്കി യുവതി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലിയില്‍ ചേരാന്‍ എത്തിയ പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ താരമായത്. കാര്യവട്ടം പുല്ലാന്നിവിള സ്വദേശി സജീവി(28)നെയാണു പെണ്‍കുട്ടിയും നാട്ടുകാരും ചേര്‍ന്ന് പിടികബടി പോലീസില്‍ ഏല്‍പ്പിച്ചത്. നാട്ടുകാരും ഇയാളെ നന്നായി കൈകാര്യം ചെയ്‌തെന്നാണ് അറിയുന്നത്.

പിതാവിനോടും സഹോദരനോടും ഒപ്പം ട്രെയിനിലാണ് യുവതി തിരുവനന്തപുരത്തെത്തിയത്. അവിടെ നിന്നു കഴക്കൂട്ടത്തേയ്ക്കിറങ്ങാന്‍ കൊല്ലം ഫാസ്റ്റില്‍ കയറി. ബസില്‍ നല്ല തിരക്കായിരുന്നു. മെഡിക്കല്‍ കോളജ് കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീയോട് ഇയാള്‍ അപമര്യാദയോടെ പെരുമാറ്റം തുടങ്ങി. ഇതോടെ അവര്‍ മുന്നോട്ടുമാറി. പിന്നീട് മുന്നില്‍ നിന്ന മറ്റൊരു സ്ത്രീയോടായി മര്യാദകെട്ട പെരുമാറ്റം.

സഹികെട്ട അവരും സീറ്റുമാറിയതോടെ അടുത്ത സീറ്റിലിരുന്ന് ഇതെല്ലാം കാണുകയായിരുന്ന പെണ്‍കുട്ടിയുടെ നേര്‍ക്കായി അതിക്രമം. പെണ്‍കുട്ടി ഇയാളെ ശാസിച്ചുകൊണ്ടു തള്ളിമാറ്റി. ഇതില്‍ അരിശം പൂണ്ട യുവാവ് അസഭ്യം പറഞ്ഞതോടെയായിരുന്നു ക്ഷമ നശിച്ച യുവതിയുടെ കാല്‍പ്രയോഗിച്ച് ഇയാളെ പ്രഹരിച്ചു. ഇതോടെ അടുത്ത സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയ ഉടന്‍ ഇയാള്‍ ഇറങ്ങിയോടി.

പിന്‍തുടര്‍ന്നു പെണ്‍കുട്ടിയും പിതാവും സഹോദരനും എത്തി. കഴക്കൂട്ടത്തെ പഴയ ജംക്ഷനിലെത്തിയ ഇയാള്‍ സബ് റജിസ്ട്രാര്‍ ഓഫിസിന്റെ ഏഴടി പൊക്കം വരുന്ന മതിലുചാടി ഓടി. സംഭവമറിഞ്ഞ നാട്ടുകാരും ബസ്‌കാത്തുനിന്ന യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏര്‍പ്പിക്കുകയായിരുന്നു.

Related posts