കൊട്ടാരക്കര: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻ ഗ്ലാസ് തകർന്ന് വീണ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നരയോടെ എംസി റോഡിൽ വാളകത്ത് ബഥനി സ്കൂളിനു സമീപമായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കിളിമാനൂർ ഡിപ്പോയിലെ ബസിന്റെ ഗ്ലാസാണ് ഇളകി വീണത്.
മുൻഭാഗത്തെ വലിയ ഗ്ലാസ് പെട്ടന്ന് തകരുകയായിരുന്നു. ചില്ലുകൾ പതിച്ച് ഡ്രൈവർ അബ്ദുൾ ഹമീദിനും യാത്രക്കാരായ രണ്ടു സ്ത്രീകൾക്കും പരിക്കുപറ്റി. ഇവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സതേടി. പരിക്ക് ഗുരുതരമല്ല.