കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തടഞ്ഞ ഹൈക്കോടതി ഉത്തരവിന് പുല്ലുവില. പണിമുടക്കിൽ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
കെഎസ്ആർടിസി പണിമുടക്കിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതി പണിമുടക്ക് തടഞ്ഞത്. സർക്കാരുമായുള്ള ഒത്തുതീർപ്പ് ചർച്ചയിൽ സമരക്കാർ പങ്കെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച മുതൽ ചർച്ചകളിൽ പങ്കെടുക്കണമെന്നാണ് നിർദേശം.
നാട്ടുകാരെ കാണിക്കാൻ സമരം നടത്തരുതെന്നു പറഞ്ഞ കോടതി പ്രശ്ന പരിഹാരത്തിന് ശ്രമം നടക്കുന്പോൾ എന്തിനാണ് സമരമെന്നും ചോദിച്ചിരുന്നു. ഇന്ന് അർധരാത്രി മുതലാണ് കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.