അന്പലപ്പുഴ: ബസ് യാത്രക്കിടെ യാത്രക്കാരന് തലകറക്കം ഉണ്ടായതിനെ തുടർന്നു കെഎസ്ആർടിസി ബസ് യാത്രക്കാരനുമായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതത്തിലെത്തി. അരുവിക്കര തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസിൽ ആലപ്പുഴ ബസ്സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വാടയ്ക്കൽ തയ്യിൽഹൗസിൽ പ്രഭു(72)വിനാണ് പ്രഷർ കുറഞ്ഞതിനെ തുടർന്ന് തലകറക്കമുണ്ടായത്.
ഇദ്ദേഹത്തെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ ആരംഭിച്ചതിനുശേഷമാണ് ബസ് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പുറപ്പെട്ടത്.