പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരുടെയും ഓഫീസർമാരുടെയും ഇൻഷുറൻസ് പ്രീമിയം തുക ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്നും ഈടാക്കരുതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറു( ഭരണ വിഭാഗം)ടെ ഉത്തരവ്.
ഓഫീസർമാരുടെയും ജീവനക്കാരുടെയും തൊഴിൽ കരം, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻ സ്, ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നിവയുടെ പ്രീമിയം തുകകളും ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്നും പിടിക്കാനായിരുന്നു ഒന്നര ആഴ്ച മുമ്പത്തെ ഉത്തരവ്.
ഈ തുകകൾ ഒന്നിച്ച് പിടിച്ചാൽ നിസാര ശമ്പളക്കാരായ ജീവനക്കാർക്ക് രണ്ടായിരമോ അതിലധികം തുകയോ ശമ്പളത്തിൽ കുറയുമായിരുന്നു.
50 വയസിൽ താഴെയുള്ള ഓഫീസർമാർക്കും ജീവനക്കാർക്കുമാണ് എസ്എൽഐ, ജിഐഎസ് എന്നീ ഇൻഷുറൻസ് പദ്ധതികൾ സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ഏർപ്പെടുത്തിയിട്ടുള്ളത്. തൊഴിൽ കരവും ഈ ഇൻഷുറൻസുകളുടെ പ്രീമിയും ഒന്നിച്ചു പിടിച്ചാൽ ശമ്പളം തീരെ കുറവായിരിക്കും.
സ്കെയിൽ ഓഫ് പേയുടെ അടിസ്ഥാനത്തിൽ 600, 500, 400, 300 എന്നിങ്ങനെയാണ് ഗ്രൂപ്പ് ഇൻഷുറൻസ് പ്രീമിയം തുക. അടിസ്ഥാന ശമ്പളം കണക്കാക്കി 600, 500, 300, 200 ഇങ്ങനെയാണ് സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക.
ഔദ്യോഗിക പദവിയുടെ ഗ്രേഡ് അനുസരിച്ചാണ് ഇൻഷുറൻസ് തുക നിശ്ചയിക്കുന്നത്.രി കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ്.