പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരുടെ ഗ്രൂപ്പ് (പേഴ്സണൽ ആക്സിഡന്റ് ) ഇൻഷുറൻസ് (ജിപിഎഐഎസ് ) സ്കീമിൽ ചേരാനുള്ള തീയതി മാർച്ച് 31വരെ ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവായി.
സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി ചേർന്ന് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള കാലാവധി കഴിഞ്ഞ സിസംബർ 31 – ന് അവസാനിച്ചിരുന്നു.
ഇതിന് ശേഷവും സർവീസിൽ കയറുന്നവർക്ക് കൂടി അപകട ഇൻഷുറൻസിന്റെ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി സംസ്ഥാനമ്പർക്കാർ 2022 മാർച്ച് 31- വരെ കാലാവധി ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു.
ഈ ഉത്തരവിനെ തുടർന്നാണ് കെഎസ്ആർടിസി ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷുറൻസിൽ ചേരാനുള്ള സമയ പരിധി ദീർഘിപ്പിച്ചു കൊണ്ട് ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കിയത്.
കെഎസ്ആർടിസി ജീവനക്കാർക്കും നിബന്ധനകൾക്ക് വിധേയമായി സ്കീമിൽ അംഗത്വമെടുക്കാനും പ്രീമിയം തുക അടയ്ക്കുന്നതിനും വേണ്ടിയാണ് മാർച്ച് 31- വരെ കാലാവധി നീട്ടിയത്.