കോട്ടയം: കെയുആർടിസി ജന്റം ലോ ഫ്ളോർ എസി, നോണ്‍ എസി ബസുകളുടെ പുതുക്കിയ നിരക്കുകളായി. ലോ ഫ്ളോർ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽനിന്നു 10 രൂപയാക്കിയാണു ഉയർത്തിയിരിക്കുന്നത്. കിലോ മീറ്റർ നിരക്ക് 70 പൈസയിൽനിന്ന് 80 പൈസയാക്കി. മിനമം നിരക്കിൽ അഞ്ച് കിലോമീറ്റർ വരെ സഞ്ചരിക്കാം.
ലോ ഫ്ളോർ എസി ബസുകളുടേത് 21 രൂപയുമാക്കി. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് ഒരു രൂപ സെസ് ഈടാക്കുന്നതിനാലാണ് 21 രൂപ. ഇത്തരം ബസുകളുടെ കിലോ മീറ്റർ ചാർജിന് വർധനയില്ല. 1.50 രൂപയാണു ലോ ഫ്ളോർ എസി ബസുകളുടെ കിലോമീറ്റർ നിരക്ക്.
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് കെയുആർടിസി ജൻറം ബസുകളുടെ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഉത്തരവ് കഴിഞ്ഞദിവസമാണ് ലഭിച്ചതെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറഞ്ഞു.