നെടുമങ്ങാട്: നെടുമങ്ങാട് ഡിപ്പോയില്‍ നിന്നും കെ എസ് ആര് ടി സി ബസ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.ചുള്ളിമാനൂര്‍ സ്വദേശി ജെബിന് ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ നെടുമങ്ങാട് കെ എസ് ആര് ടി സി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന മറ്റൊരു കെ എസ് ആര് ടി സി ബസുമായി കൂട്ടിയിടിച്ചതാണ് തട്ടിക്കൊണ്ടു പോകല്‍ പരാജയപ്പെടാന്‍ കാരണം.
ബസുകള്‍ കൂട്ടിയിടിച്ച് അപകടം നടന്നപ്പോഴാണ് കെ എസ് ആര് ടി സി ബസ് ഓടിച്ചിരുന്നത് ഡ്രൈവറല്ലെന്ന് ജീവനക്കാര്‍ അറിയുന്നത്.തുടര്‍ന്ന് ബസെടുത്തു കടക്കാന്‍ ശ്രമിച്ച ജെബിനെ പിടികൂടി നെടുമങ്ങാട് പോലീസിനു കൈമാറി.ബസ് തട്ടിക്കൊണ്ടു പോയതിനും അപകടമുണ്ടാക്കി കെ എസ് ആര് ടി സി ക്ക് നഷ്ടമുണ്ടാക്കിയതിനും കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.