മാനന്തവാടി: കെഎസ്ആർടിസി യാത്രക്കാരിയോട് അപമര്യാദയായ സംഭവത്തിൽ കണ്ടക്ടർക്ക് സസ്പെൻഷൻ. സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടറും യൂണിയൻ നേതാവുമായ കെ.കെ. പൗലോസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഡിസംബർ 27നാണ് സംഭവം. ബത്തേരി – കോയന്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ബത്തേരിയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്. യാത്രാക്കാരി പരാതി നൽകിയെങ്കിലും സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചതോടെ യുവതിയുടെ ഭർത്താവ് കെഎസ്ആർടിസി വിജിലൻസിന് പരാതി നൽകുകയായിരുന്നു.
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമെന്ന് കണ്ടെത്തിയതോടെയാണ് നടപടി ഉണ്ടായത്. പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതിരുന്ന എടിഒയെക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് പരാതിക്കാർ പറഞ്ഞു.