വ​നി​താ ക​ണ്ട​ക്ട​ർ കയറിയില്ല! ക​ണ്ട​ക്ട​റി​ല്ലാ​തെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ഓ​ടി; ഒടുവില്‍…

പൊ​ൻ​കു​ന്നം: ബ​സ് സ്റ്റാ​ൻ​ഡി​ലെ കെ​എ​സ്ആ​ർ​ടി​സി കൗ​ണ്ട​റി​ൽ സ​മ​യം രേ​ഖ​പ്പെ​ടു​ത്താ​നി​റ​ങ്ങി​യ വ​നി​താ ക​ണ്ട​ക്ട​ർ ക​യ​റും മു​ന്പ് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് യാ​ത്ര തി​രി​ച്ചു. ര​ണ്ട​ര കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​ൾ വ​ഴി​യി​ൽ കാ​ത്തു​കി​ട​ന്ന ബ​സി​ലേ​ക്ക് ക​ണ്ട​ക്ട​ർ മ​റ്റൊ​രു ബ​സി​ൽ ക​യ​റി​യെ​ത്തി.

പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11.20 നാ​യി​രു​ന്നു സം​ഭ​വം. മു​ണ്ട​ക്ക​യം-​ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ ആ​ർ​പി​കെ 551ാം ന​മ്പ​ർ ബ​സാ​ണ് ക​ണ്ട​ക്ട​റി​ല്ലാ​തെ ഓ​ടി​ച്ചു​പോ​യ​ത്. പൊ​ൻ​കു​ന്നം സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്പോ​ൾ കെ​എ​സ്ആ​ർ​ടി​സി​യു​ടെ കൗ​ണ്ട​റി​ൽ എ​ല്ലാ ബ​സു​ക​ളും സ​മ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​ണ്. ഇ​തി​നാ​യി​ട്ടാ​ണ് വ​നി​താ ക​ണ്ട​ക്ട​ർ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്.

ഇ​തി​നി​ടെ യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ ബാ​ഗ് ബ​ർ​ത്തി​ൽ വ​യ്ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ബെ​ൽ മു​ഴ​ങ്ങി​യ​പ്പോ​ൾ ക​ണ്ട​ക്ട​ർ ക​യ​റി​യെ​ന്ന ധാ​ര​ണ​യി​ൽ ഡ്രൈ​വ​ർ ബ​സ് ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ബ​സ് ഓ​ടി​ക്ക​ഴി​ഞ്ഞാ​ണ് ക​ണ്ട​ക്ട​ർ ബ​സി​ലി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ 18ാം മൈ​ലി​ൽ കാ​ത്തു​കി​ട​ന്ന ബ​സി​ലേ​ക്ക് ക​ണ്ട​ക്ട​ർ പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്ന ഫാ​സ്റ്റ് ബ​സി​ൽ ക​യ​റി​യെ​ത്തി.

Related posts