തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു. ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രതിമാസ പലിശ കുറച്ച് 80 കോടി രൂപ അധിക വിഭവമായി സമാഹരിക്കുന്നതിന് കെഎസ്ആർടിസിയെ സര്‍ക്കാര്‍ സഹായിച്ചിരുന്നു.
എന്നാല്‍ പ്രതിമാസ ശമ്പളം വരുമാനത്തില്‍ നിന്ന് കണ്ടെത്തുന്നതിന് കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പണം അനുവദിച്ചത്.