യാത്രക്കാരെ പെരുവഴിയിലാക്കി കെ സ്വിഫ്റ്റ്;  പത്തനംതിട്ടയിൽ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ട കെ സ്വിഫ്റ്റിലെ ഡ്രൈവർമാർ മുങ്ങി; വീഴ്ചവരുത്തിയവർക്ക് പണികൊടുക്കുമെന്ന് കെഎസ്ആർടിസി


പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്കു പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന കെ – ​സ്വി​ഫ്റ്റ് സ​ര്‍​വീ​സ് വൈ​കി​യ​തു സം​ബ​ന്ധി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഡ്യൂ​ട്ടി​യി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ഡ്രൈ​വ​ര്‍​മാ​രെ ഒ​ഴി​വാ​ക്കും. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് ഇ​വ​ര്‍ ഡ്യൂ​ട്ടി​ക്ക് എ​ത്താ​തി​രു​ന്ന​തെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന സ​ര്‍​വീ​സാ​ണ് വൈ​കി​യ​ത്. യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​വും സ​മ്മ​ര്‍​ദ​വും കാ​ര​ണം രാ​ത്രി 9.30നു ​സ​ര്‍​വീ​സ് പു​റ​പ്പെ​ട്ടു.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്ന യാ​ത്ര​ക്കാ​ര്‍ പ്ര​കോ​പി​ത​രാ​യി മു​ഴു​വ​ന്‍ ബ​സു​ക​ളും ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ത​ട​ഞ്ഞി​ട്ടി​രു​ന്നു. ര​ണ്ട് ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്ട​ര്‍​മാ​ര്‍ ഡ്യൂ​ട്ടി​ക്ക് എ​ത്താ​തി​രു​ന്ന​താ​ണ് സ​ര്‍​വീ​സ് വൈ​കാ​ന്‍ കാ​ര​ണ​മാ​യ​ത്.

അ​ഞ്ചു മ​ണി​യാ​യി​ട്ടും ഇ​വ​രെ കാ​ണാ​താ​യ​തോ​ടെ അ​ധി​കൃ​ത​ര്‍ വി​ളി​ച്ചു നോ​ക്കി​യെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ്വി​ച്ച്ഓ​ഫാ​യി​രു​ന്നു.

നാ​ലി​ന് ഇ​വ​ര്‍ ഡ്യൂ​ട്ടി​യി​ല്‍ ക​യ​റു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​താ​ണ്. ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ര്‍ ആ​റി​നു മു​മ്പ് ഡി​പ്പോ​യി​ല്‍ എ​ത്തി​യി​രു​ന്നു. ബ​സ് എ​ടു​ക്കു​ന്നി​ല്ലെ​ന്ന് വ​ന്ന​തോ​ടെ​യാ​ണ് ഇ​വ​ര്‍ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്.

Organizations including CITU boycott K-Swift inauguration ksrtc | k swift |  antony raju | citu | manoramanews | Breaking News - time.news - Time News

ഉപരോധിച്ച് യാത്രികർ
ഡ്രൈ​വ​ര്‍​മാ​ര്‍ മു​ങ്ങി​യ വി​വ​രം അ​റി​ഞ്ഞ് രാ​ത്രി ഏ​ഴോ​ടെ യാ​ത്ര​ക്കാ​ര്‍ ഉ​പ​രോ​ധം തു​ട​ങ്ങി. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ മു​ഴു​വ​ന്‍ ബ​സു​ക​ളും ഇ​വ​ര്‍ ത​ട​ഞ്ഞി​ട്ടു. 38 ടി​ക്ക​റ്റു​ക​ളാ​ണ് ഈ ​സ​ര്‍​വീ​സി​ന് മം​ഗ​ലാ​പു​ര​ത്തേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.

സ്വി​ഫ്റ്റ് ബ​സ് ഓ​ടി​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ മ​റ്റ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ച​യ​മി​ല്ല. ഇ​തി​നാ​യി പ്ര​ത്യേ​കം ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശീ​ല​നം ന​ല്‍​കി നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ങ്ങ​നെ പ​രി​ശീ​ല​നം കി​ട്ടി​യ ഡ്രൈ​വ​ര്‍​മാ​ര്‍ നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ത​ന്നെ​യി​ല്ല.യാ​ത്ര​ക്കാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ചീ​ഫ് ഓ​ഫീ​സി​ല്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടും പ​ക​രം സം​വി​ധാ​നം ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​ര​ത്തു​നി​ന്ന് ര​ണ്ട് ഡ്രൈ​വ​ര്‍​മാ​രെ എ​ത്തി​ച്ചു രാ​ത്രി​യി​ല്‍ സ​ര്‍​വീ​സ് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment