തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും യൂണിഫോം നീലയിൽനിന്നു കാക്കിയിലേക്ക് മാറുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് രണ്ട് ജോഡി യൂണിഫോം കെഎസ്ആർടിസി അധികൃതർ സൗജന്യമായി നൽകും. രണ്ട് മാസത്തിനുള്ളിൽ യൂണിഫോം വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചു.
കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകളും കാക്കി യൂണിഫോം മടക്കി കൊണ്ട ് വരുന്നതിനെ അനുകൂലിച്ചതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്.
നിലവിൽ നീല പാന്റ്സും ഷർട്ടുമാണ് ജീവനക്കാരുടെ യൂണിഫോം. മൂന്ന് മാസത്തിനകം കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാരെയും കാക്കി അണിയിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം.
യൂണിഫോമിനുള്ള തുണി വാങ്ങാനായി മൂന്ന് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. തുണി വാങ്ങാനുള്ള ടെണ്ട ർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതേ സമയം കെഎസ്ആർടിസിയിലെ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരുടെ യൂണിഫോമിൽ മാറ്റമുണ്ടാകില്ല. സ്വിഫ്റ്റ് ജീവനക്കാരുടെ യൂണിഫോം കാക്കി ആകില്ല.