കോട്ടയം -കറുകച്ചാൽ-റാന്നി  കെഎസ്ആർടിസി ചെയിൻ സർവീസ് അട്ടിമറിക്കുന്നതായി ആരോപണം

ക​റു​ക​ച്ചാ​ൽ: കോ​ട്ട​യ​ത്തു നി​ന്നും ക​റു​ക​ച്ചാ​ൽ വ​ഴി റാ​ന്നി​ക്ക് ആ​രം​ഭി​ച്ച കെഎസ്ആ​ർ​ടി​സി​യു​ടെ ചെ​യി​ൻ സ​ർ​വീ​സ് അ​ട്ടി​മ​റി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ഇ​തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി എം​ഡി​ക്കും മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ ഒ​ന്നു മു​ത​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്നും റാ​ന്നി​യി​ൽ നി​ന്നും നാ​ലു ബ​സു​ക​ൾ വീ​തം എ​ട്ടു ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തോ​ള​മാ​യി സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ച്ചു​രു​ക്കി.

ബ​സു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചി​ട്ടി​ല്ല. പ്ര​തി​ദി​നം 48 സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 32 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. 16 സ​ർ​വീ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ മാ​സം മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ർ​ത്തി​യ​ത്. പ്രതി​ദി​നം 8000 മു​ത​ൽ 10000 രൂ​പ വ​രെ നേ​ടി​യി​രു​ന്ന സ​ർ​വീ​സു​ക​ളാ​ണ് വെ​ട്ടി​ച്ചു​രു​ക്കി​യ​ത്.

സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ച​തി​ന്‍റെ പി​ന്നി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഡി​പ്പോ അ​ധി​കൃ​ത​രു​ടെ സ​മീ​പ​ന​മാ​ണെ​ന്നു യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. കെഎ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ റാ​ന്നി, മ​ണി​മ​ല, ക​റു​ക​ച്ചാ​ൽ, കു​റ്റി​ക്ക​ൽ, പാ​ന്പാ​ടി ഭാ​ഗ​ങ്ങ​ളി​ലൂ​ടെ കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​രു​ന്നു.

എ​ന്നാ​ൽ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി പ​രി​ഷ്ക്ക​ര​വും സാ​ന്പ​ത്തി​ക ന​ഷ്ട​വു​മാ​ണ് സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ച​തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വെ​ട്ടി​ച്ചു​രു​ക്കി​യ സ​ർ​വീ​സു​ക​ൾ ഉ​ട​ൻ ത​ന്നെ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് മു​തി​ര​മ​ല പ​റ​ഞ്ഞു.

Related posts