കാട്ടാക്കട: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിനി റോഡിൽ തെറിച്ചുവീണു.കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും തിരുവനന്തപുരം സിവിൽ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് മലയിൻകീഴ് ഗേൾസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനി വിനയ എസ്.ബിജു തെറിച്ചുവീണത്.
ഇന്നലെ പൊട്ടൻകാവിലുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ വിദ്യർഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊട്ടൻ കാവ് സ്റ്റോപ്പിൽ നിറുത്തി ശേഷം ബസ് മുന്നോട്ടെടുത്ത ഉടനെയാണ് വിനയ വാതിൽ തുറന്നു പുറത്തേക്ക് വിദ്യാർഥിനി വീഴുകയായിരുന്നു.
സംഭവത്തിനുശേഷം കെ എസ്ആർടിസി അധികൃതർ ആരും വിവരം അന്വേഷിക്കാൻ എത്തിയില്ലെന്ന് രക്ഷകർത്താവ് പറഞ്ഞു.
ബസിലെ വാതിലിലെ പൂട്ട് ശരിക്ക് വീഴാത്തതാകാം അപകട കാരണം എന്ന് പ്രാഥമിക നിഗമനം. പരാതി നൽകുമെന്നു പൂവച്ചൽ സ്കൂളിലെ അധ്യാപകൻകൂടിയായ രക്ഷകർത്താവ് ബിജു പറഞ്ഞു.