ഡീസലില്ല, സ്പെയർ പാർട്സില്ല, ടയറില്ല; കെഎസ്ആർടിസി ഞെരുക്കത്തിൽ; സ്ഥിരം യാത്രക്കാർക്ക് എട്ടിന്‍റെ പണി

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി ജി​ല്ല​യി​ൽ ക​ടു​ത്ത ഞെ​രു​ക്ക​ത്തി​ലേ​ക്ക്. ഡീ​സ​ൽ, സ്പെ​യ​ർ​പാ​ർ​ട്സ്, ട​യ​ർ ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി നി​ര​വ​ധി സ​ർ​വീ​സു​ക​ളാ​ണു ദി​വ​സ​വും മു​ട​ങ്ങു​ന്ന​ത്. പാ​ലാ, പൊ​ൻ​കു​ന്നം, എ​രു​മേ​ലി, ച​ങ്ങ​നാ​ശേ​രി, ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബ​സു​ക​ൾ മു​ട​ങ്ങു​ന്ന​ത്. സിം​ഗി​ൾ ഡ്യൂ​ട്ടി നി​ല​വി​ൽ​വ​ന്ന​തോ​ടെ വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി എ​ട്ട് ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ കൂ​ടി നി​ല​ച്ചു.

നി​ല​വി​ൽ 120 ട​യ​റു​ക​ൾ വി​വി​ധ ഡി​പ്പോ​ക​ളി​ൽ അ​ടി​യ​ന്തര​മാ​യി ല​ഭി​ക്ക​ണം. ഓ​ട്ടം നി​റു​ത്തി​യ ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ ടാ​ങ്കി​ൽ ശേ​ഷി​ക്കു​ന്ന ഡീ​സ​ൽ തി​രി​കെ​യെ​ടു​ത്താ​ണ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​ഴി​ച്ച​ത്. ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ഇ​നി ഫു​ൾ ടാ​ങ്ക് ഇ​ന്ധ​നം നി​റ​യ്ക്കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. ഓ​രോ ബ​സും ദി​വ​സ​വും ഓ​ടു​ന്ന കി​ലോ​മീ​റ്റ​ർ ക​ണ​ക്കാ​ക്കി ഇ​ന്ധ​നം ഒ​ഴി​ക്കും.

കു​മ​ളി, മ​ല്ല​പ്പ​ള്ളി തു​ട​ങ്ങി​യ ഡി​പ്പോ​ക​ളി​ലെ കു​റെ ബ​സു​ക​ൾ കോ​ട്ട​യ​ത്തു​നി​ന്നാ​ണ് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​ത്. ഇ​തി​ന് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും ലാ​ഭ​മു​ള്ള സ​ർ​വീ​സു​ക​ൾ തു​ട​ർ​ന്നു ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം.ലാ​ഭ​ക​ര​മ​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ പ​ല ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളും വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സിം​ഗി​ൾ ഡ്യൂ​ട്ടി സ​ന്പ്ര​ദാ​യം എ​ത്തി​യ​ത്.

സിം​ഗി​ൾ ഡ്യൂ​ട്ടി​യു​ടെ പേ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മു​ട​ങ്ങു​ന്ന​ത് ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളാ​ണ്. ഓ​ർ​ഡി​ന​റി ഫെ​യ​ർ​സ്റ്റേ​ജു​ള്ള ഓ​ർ​ഡി​ന​റി, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്, ടൗ​ണ്‍ ടു ​ടൗ​ണ്‍ സ​ർ​വീ​സു​ക​ളി​ലാ​ണ് സിം​ഗി​ൾ ഡ്യൂ​ട്ടി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ഡി​പ്പോ​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ച്ചു വ​ന്നി​രു​ന്ന കു​മ​ളി സ​ർ​വീ​സി​ന്‍റെ പ​ല ട്രി​പ്പു​ക​ളും വെ​ട്ടി​ക്കുറ​ച്ചു.

ഇ​തോ​ടെ രാ​ത്രി സ​മ​യ​ത്ത് കോ​ട്ട​യം-​കു​മ​ളി റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി. കോ​ട്ട​യ​ത്തു നി​ന്നും കു​റ​വി​ല​ങ്ങാ​ട്, പാ​ലാ, ചേ​ർ​ത്ത​ല, കോ​ഴ​ഞ്ചേ​രി തു​ട​ങ്ങി​യ സ​ർ​വീ​സു​ക​ളും സിം​ഗി​ൾ ഡ്യൂ​ട്ടി​യു​ടെ പേ​രി​ൽ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി ഒ​ന്പ​തി​നു ശേ​ഷം പാ​ലാ​യ്ക്ക് ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കോ​ട്ട​യം-​കു​റ​വി​ല​ങ്ങാ​ട് റൂ​ട്ടി​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഏ​റെ​യും വ​ല​യു​ന്ന​ത്.

ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ഗ്രാ​മീ​ണ സ​ർ​വീ​സു​ക​ളും സിം​ഗി​ൾ ഡ്യൂ​ട്ടി സ​ന്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. നി​സാ​ര​മാ​യ സ്പെ​യ​ർ പാ​ർ​ട്സു​ക​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് നി​ര​വ​ധി ബ​സു​ക​ൾ മു​ട​ങ്ങു​ന്ന​ത്. സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​യ്ക്ക​ൽ കാ​ര​ണം 12 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ജി​ല്ല​യി​ലു​ണ്ടാ​കു​ന്ന​ത്.

Related posts