താമരശേരി: കെഎസ്ആര്‍ടിസി സബ്ഡിപ്പോയില്‍ ടയറുകളില്ലാതെ ബസുകള്‍ കട്ടപ്പുറത്ത്. ഒരാഴ്ചയോളമായി നിത്യേന 13-14 സര്‍വീസുകള്‍ വീതം കാന്‍സല്‍ ചെയ്യുകയാണ്. തിരുവനന്തപരും സെന്‍ട്രല്‍ സ്റ്റോറില്‍ നിന്നാണ് ടയറുകളെത്തേണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച 14 ടയറുകളെത്തി യതുപയോഗിച്ച് രണ്ട് ബസുകൾ മാത്രമാണ് സര്‍വീസ് നടത്തിയത്. ടയറില്ലാത്ത ബസുകൾ ഡമ്മിടയറുകളിട്ട് ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. വയനാടിലേക്കുള്ള സര്‍വീസുകളും മുടങ്ങുന്നുണ്ട്.
ലോക്കല്‍ സര്വീസകളൾ മുടങ്ങിയതുമൂലം മലയോര മേഖലയിലെ യാത്രക്കാര്‍ ദുരിതത്തിലായി. താമരശേരി കൊയിലാണ്ടി റൂട്ടിലും കൂരാച്ചുണ്ട്-പേരാമ്പ്ര റൂട്ടിലും കോഴിക്കോട്-അടിവാരം റൂട്ടുകളിലുമാണ് സര്‍വീസുകള്‍ മുടങ്ങുന്നത്.