പുനലൂർ: നഗരമധ്യത്തെ കെഎസ്ആർടിസിയുടെ പഴയ ഡിപ്പോ കെട്ടിടം ഗ്യാരേജിന്റെ വികസനത്തിനും മറ്റുമായി പൊളിച്ചുനീക്കണമെന്ന പൊതുജന ആവശ്യം ശക്തമാവുകയും സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ.രാജു ഒരാഴ്ചക്കുള്ളിൽ കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാൽ മന്ത്രി പറഞ്ഞ ഒരാഴ്ചയും ഒരു മാസവും പിന്നിട്ടിട്ടും ഇന്നും കെട്ടിടം പൊളിച്ചുമാറ്റിയിട്ടില്ല. ഡിപ്പോയിൽ തറ ടൈയിൽപാകുന്നതിന്റെ ഭാഗമായി അടിയന്തിരമായി നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.
എങ്കിലും ഉദ്യോഗസ്ഥർ മന്ത്രിയുടെ വാക്കിന് പുല്ലുവില പോലും നൽകിയിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ തീർക്കേണ്ട ടൈൽ പാകൽ ജോലികളും മുൻപ് മാസങ്ങൾ എടുത്താണ് പൂർത്തീകരിച്ചത്. ഇത്തരത്തിൽ മന്ത്രി ഉത്തരവ് കൊടുത്ത പണികൾ മിക്കവയും മന്ദഗതിയിൽ മാത്രമാണ് നടക്കുന്നത്.