കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഒ​ന്നാം തീ​യ​തി​ത​ന്നെ ശ​മ്പളം കൊ​ടു​ക്കും, കു​ടി​ശി​ക​യും വൈ​കാ​തെ കൊ​ടു​ത്തു​തീ​ർ​ക്കും; മ​ന്ത്രി ഗ​ണേ​ഷ്കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ വൈ​കാ​തെ ഒ​ന്നാം തീ​യ​തി ത​ന്നെ ശ​മ്പ​ളം കൊ​ടു​ത്തു തു​ട​ങ്ങു​മെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ.

അ​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത​വ​കു​പ്പി​നെ​ക്കു​റി​ച്ചു​ള്ള ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യ്ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​സ്ആ​ർ​ടി​സി​യി​ൽ കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള ആ​ധു​നി​കീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റു മാ​സ​ത്തി​ന​കം ന​ട​പ്പി​ലാ​ക്കും. പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ കു​ടി​ശി​ക 2022 മേ​യ് വ​രെ​യു​ള്ള​തു കൊ​ടു​ത്തു​തീ​ർ​ത്തു.

അ​വ​ശേ​ഷി​ക്കു​ന്ന കു​ടി​ശി​ക​യും വൈ​കാ​തെ കൊ​ടു​ത്തു​തീ​ർ​ക്കും. കെ​എ​സ്ആ​ർ​ടി​സി മ​ന്ദി​ര​ങ്ങ​ളി​ൽ മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റും നി​ല​വാ​ര​മു​ള്ള റ​സ്റ്റ​റ​ന്‍റു​ക​ളും ആ​രം​ഭി​ക്കും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ 21 ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് സു​ല​ഭ് എ​ന്ന ഏ​ജ​ൻ​സി​ക്കു കൈ​മാ​റും.

കെ​എ​സ്ആ​ർ​ടി​സി​ക്കു പ​ണ​ച്ചെ​ല​വി​ല്ലാ​തെ​യാ​ണു ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു നേ​രി​ട്ടു ക​ണ്ടെ​ത്തി അ​റി​യി​ക്കു​ന്ന​തി​നാ​യി വ​കു​പ്പ് ആ​പ്പ് ത​യാ​റാ​ക്കും.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ അ​ഴി​മ​തി​യും മ​റ്റും അ​റി​യി​ക്കു​ന്ന​തി​നാ​യി ടോ​ൾ ഫ്രീ ​ന​ന്പ​ർ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment