അഞ്ചാലുംമൂട് : കെഎസ്ആർടിസി യെ ലാഭത്തിലേക്ക് നയിക്കുവാൻ അധികൃതർ നടത്തികൊണ്ട ിരിക്കുന്ന ഡ്യൂട്ടി പരിഷ്ക്കരണം വീണ്ടും നഷ്ടത്തിലേക്ക് നയിക്കുന്നുവെന്ന് കേരള പ്രതികരണവേദി. ഗ്രാമീണ മേഖലകളിൽ യാത്രാക്ലേശം സൃഷ്ടിക്കുന്ന കെഎസ്ആർടിസി യുടെ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്ക്കാരം നിർത്തലാക്കി, ലാഭകരമായ ട്രിപ്പുകൾ നിലനിർത്തി സർവ്ീസ് നടത്തിയാൽ കരകയറ്റാൻ കഴിയും.
വരുമാനം കൂട്ടുന്നതിനുവേണ്ട ി കേരളമെന്പാടും കെഎസ്ആർടിസി ബസ് ഡേ ആചരിച്ചു. ശരാശരി വരുമാനം ആറരകോടി ആയിരുന്നത് ഏഴ് കോടി ലക്ഷ്യമിട്ടായിരുന്നു ആചരണം നടത്തിയത്. പക്ഷേ ലഭിച്ചത് അഞ്ചരക്കോടി രൂപ മാത്രമാണ്. ട്രിപ്പുകൾ ക്രമീകരിച്ചതിലുള്ള പാകപ്പിഴവും പുതിയ പരിഷ്ക്കാരത്തിന്റെ പേരിൽ ഡ്രൈവർമാരും കണ്ട ക്ടർമാരും അനുഭവിക്കുന്ന 12 മണിക്കൂർ ജോലി ഭാരവും ഒരു പ്രധാന ഘടകം തന്നെയാണ്.
അഞ്ചാലുമൂട് പ്രദേശത്ത് നിർത്തിവച്ച 10 ട്രിപ്പുകളും പുനരാംരംഭിക്കണമെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട ും കേരള പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.വി. ഷാജി, മുഖ്യമന്ത്രി, ഗതാഗതവകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, കെഎസ്ആർടിസി എംഡി, വിജിലൻസ് ഓഫീസർ എന്നിവർക്ക് പരാതി സമർപ്പിച്ചു.