തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ര​ണ്ടു കോ​ടി; ആധുനിക സൗകര്യങ്ങളോട് കൂടിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കോട്ടയത്ത് ഒരുങ്ങുന്നു


കോ​ട്ട​യം: കോ​ട്ട​യം കെഎസ് ആ​ർ​ടി​സി​യു​ടെ മു​ഖം മാ​റു​ന്നു. ഡി​പ്പോ​യി​ൽ പു​തി​യ ബ​സ് ടെ​ർ​മി​ന​ൽ, യാ​ർ​ഡ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നു തു​ട​ക്കമായി. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ഡി​പ്പോ​യി​ലും പ​രി​സ​ര​ത്തു​മൊ​രു​ക്കു​ന്ന​ത്.

നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൊ​ളി​ച്ചു​മാ​റ്റും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ര​ണ്ടു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​ത്. 91.69 ല​ക്ഷം രൂ​പ യാ​ർ​ഡ് വി​ക​സ​ന​ത്തി​നും 88.82 ല​ക്ഷം രൂ​പ പു​തി​യ ശു​ചി​മു​റി കോം​പ്ല​ക്സി​നും വി​നി​യോ​ഗി​ക്കും.

ആ​റാ​യി​രം ച​തു​ര​ശ്ര​യ​ടി വ​ലു​പ്പ​മു​ള്ള ബ​സ് ടെ​ർ​മി​ന​ലും 50,000 ച​തു​ര​ശ്ര​ അ​ടി​യി​ൽ യാർ​ഡു​മാ​ണ് നി​ർ​മി​ക്കു​ക. തി​യ​റ്റ​ർ റോ​ഡി​നു സ​മീ​പ​മാ​ണ് ബ​സ് ടെ​ർ​മി​ന​ലും യാ​ർ​ഡും നി​ർ​മി​ക്കു​ക. ഇ​തി​നു​ശേ​ഷം ബ​സ് സ്റ്റാ​ൻ​ഡി​ൽ 60 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഇ​രു​നി​ല ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ക്കും.

നി​ല​വി​ലെ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് ബ​സ് പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു. കു​മ​ളി, ക​ട്ട​പ്പ​ന, ആ​ല​പ്പു​ഴ, പാ​ലാ, തൊ​ടു​പു​ഴ റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ളാ​ണ് ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. സ്റ്റാ​ൻ​ഡി​നു പി​ൻ​വ​ശ​ത്ത് ല​ഭ്യ​മാ​യ സൗ​ക​ര്യ​ത്തി​ലാ​യി​രി​ക്കും ഈ ​ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ക.

കൂ​ടു​ത​ൽ സ​മ​യം പാ​ർ​ക്കു ചെ​യ്യേ​ണ്ട​വ കോ​ടി​മ​ത​യി​ൽ കി​ട​ന്ന​ശേ​ഷം പു​റ​പ്പെ​ടാ​കു​ന്പോ​ൾ സ്റ്റാ​ൻ​ഡി​ലെ​ത്തി ആ​ളെ​ടു​ക്കും. കു​റേ ബ​സു​ക​ൾ നാ​ഗ​ന്പ​ട​ത്ത് പാ​ർ​ക്ക് ചെ​യ്യാ​നും ആ​ലോ​ച​ന​യു​ണ്ട്.

Related posts

Leave a Comment