കോട്ടയം: കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജീവനക്കാർക്ക് പരിശോധനകൾ നടത്തണമെന്ന് ആവശ്യം.
കഴിഞ്ഞ 24നാണ് ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നു ഡിപ്പോ അണുവിമുക്തമാക്കി. ഡിപ്പോയിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച ഡ്രൈവർ 20നായിരുന്നു അവസാനമായി ഡ്യൂട്ടിക്ക് എത്തിയിരുന്നത്. ഇദ്ദേഹവുമായി സന്പർക്കം പുലർത്തിയവർ ക്വറന്റൈനിലാണ്.
കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടുന്ന എല്ലാവർക്കും കോവിഡ് രോഗം കണ്ടെത്തുന്നതിനായി ആന്റിജൻ, ആർടിപിസിആർ പരിശോധനകൾ നടത്തണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.